എനിക്കെതിരെ അസ്സറ്റ് ഹോംസ് പോലീസില്‍ നല്‍കിയ പുതിയ പരാതി. ഫ്ലാറ്റ്
നിര്‍മ്മാണം നടക്കുന്ന കോട്ടയം പുത്തനങ്ങാടിയിലെ പ്ലോട്ടില്‍ നിന്നും മണ്ണ്
പുറത്ത് കൊണ്ട് പോകുന്നതിനെതിരെ കഴിഞ്ഞ ദിവസം മുന്‍സിഫ് കോടതിയില്‍
നിന്നും നിരോധന ഉത്തരവ് നേടിയിരുന്നു.
ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ടെക്നിക്കല്‍ കമ്മിറ്റിയുടെ പരിശോധന അട്ടിമറിക്കാന്‍, റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പ്ലോട്ടില്‍ നിന്ന് ഉദ്ദേശം മുന്നൂറ് ലോഡ് മണ്ണ് നീക്കം ചെയ്യാന്‍ അസറ്റ് ഹോംസ് നടത്തിയ ശ്രമമാണ് ഇപ്രകാരം തടഞ്ഞത്.

കോടതി നിയോഗിച്ച അഡ്വ: കമ്മീഷന്‍ സ്ഥലം സന്ദര്‍ശിക്കുകയും കൂന കൂട്ടി
ഇട്ടിരിക്കുന്ന മണ്ണിന്റെ ഫോട്ടോ എടുത്ത് കോടതിയില്‍ ഹാജരാക്കുകയും
ചെയ്തിരുന്നു.
മണ്ണ് നീക്കം ചെയ്യാന്‍ സാധിക്കാതെ വന്നതിന്‍റെ വിരോധത്തിന്, വസ്തുവില്‍ അതിക്രമിച്ച് കയറി ഞാന്‍ ഫ്ലാറ്റിന്റെ ഫോട്ടോ എടുത്തു എന്നൊക്കെ പറഞ്ഞാണ് ഇപ്പോള്‍ പരാതി നല്‍കിയിട്ടുള്ളത്.
തുടര്‍ന്ന്, ക്രിമിനല്‍ നടപടി നിയമം (CRPC) സെക്ഷന്‍ 41A പ്രകാരമാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. CRPC സെക്ഷന്‍ 41 പ്രകാരം വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യുന്നതൊഴിച്ച്, ഒരു വ്യക്തിയുടെ അറസ്റ്റ് ആവശ്യമില്ലാത്ത എല്ലാ സംഗതികളിലും ഒരു കോഗ്നൈസബിള്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ന്യായമായ പരാതിയോ വിവരമോ ലഭിച്ചാല്‍ ഇപ്രകാരം നോട്ടീസ് നല്‍കിയാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. ഞാന്‍ ആവശ്യപ്പെട്ട പ്രകാരമാണ് പോലീസ് നോട്ടീസ് നല്‍കിയത്.
അനധികൃത നിര്‍മ്മാണം സംബന്ധിച്ച് ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ വിരോധത്തിന്, നേരത്തെ എനിക്കെതിരെ എറണാകുളം ACJM (Economic Offenses) കോടതിയില്‍ അസറ്റ് ഹോംസ് സ്വകാര്യ അന്യായം (3392/2019) ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍, സുപ്രീംകോടതി റദ്ദ് ചെയ്ത വകുപ്പുകള്‍ വരെ ഇട്ട് എറണാകുളം ടൌണ്‍ സൌത്ത് പൊലീസ് FIR ഉം രജിസ്റ്റര്‍ ചെയ്തിരുന്നു.
ടി ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അസറ്റ് ഹോംസിന് എതിരെ കോട്ടയം മുനിസിഫ് കോടതിയില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്.

No comments:
Post a Comment